പങ്കാളിത്ത ഹരിതസമിതിആസൂത്രണ ശില്‍പ്പശാല
കൊണ്ടോട്ടിബ്ലോക്ക് പഞ്ചായത്തില്‍ഗ്രീന്‍ ഇന്ത്യ മിഷന്‍ പരിപാടിയുടെ ഭാഗമായിപങ്കാളിത്ത ഹരിതസമിതിയുടെപദ്ധതി തയ്യാറാക്കുന്നതിനായിശില്‍പ്പശാലസംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ വനമേഖലക്ക് പുറത്തുള്ളസ്ഥലങ്ങളില്‍ വൃക്ഷത്തൈ നടല്‍, ജലാശയങ്ങളുടെസംരക്ഷണം, ജീവസംരക്ഷണം, പുഴതീര സംരക്ഷണം തുടങ്ങിവിവിധങ്ങളായപരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായിനടപ്പാക്കുക.സംസ്ഥാന വനം-വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം മലപ്പുറം ഡിവിഷന്കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൊണ്ടോട്ടിബ്ലോക്ക് പഞ്ചായത്ത്ഹാളില്‍ നടന്ന പരിപാടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമമണ്ണറോട്ട്ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ് ചെയര്‍മാന്‍ അലിമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്ആരോഗ്യവിദ്യാഭ്യാസ സ്ഥിരസമിതി കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ. ശറഫുന്നിസ, ബ്ലോക്ക് മെമ്പര്‍മാരായ പി.എ. നസീറ, എം.പി. മുഹമ്മദ്, മരക്കാരുട്ടി, ജമീലമന്ത്രമ്മല്‍, ബി.ഡി.ഒ പത്മലോചനന്‍ എന്നിവര്‍സംസാരിച്ചു. വനം വകുപ്പ് ജീവനക്കാരായ മനോജ്കുമാര്‍, ദിവാകരന്‍, ഉണ്ണി, കൃഷ്ണകുമാര്‍, മുഹമ്മദ് അഷ്‌റഫ്, രാമദാസന്‍ രാജേഷ്, ബിജു, ഹരിദാസന്‍ എന്നിവര്‍ശില്‍പ്പശാലയക്ക് നേതൃത്വം നല്‍കി.
- Log in to post comments