സാഗി പ്രവര്‍ത്തനങ്ങള്‍ക്ക്എസ്.എസ്. എം പോളിടെക്‌നിക്ക്‌കോളേജിന് ദേശീയഅവാര്‍ഡ്.
പൊന്നാനി എം.പി. ഇ.ടി. മുഹമ്മദ് ബഷീറിന്റെ ദത്തെടുക്കപ്പെട്ട ഗ്രാമമായ (സാഗി ഗ്രാമം) നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആള്‍ ഇന്ത്യകൗണ്‍സില്‍ ഫോര്‍ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ (എ.ഐ.സി.ടി.ഇ.) ഏര്‍പ്പെടുത്തിയ ദേശീയ അവാര്‍ഡ് തിരൂര്‍സീതിസാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക്കിന് ലഭിച്ചു. എ.ഐ.സി.ടി.ഇ നിര്‍ദ്ദേശിച്ച പതിനാല് ഇന പദ്ധതികളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ്അവാര്‍ഡിനായി പരിഗണിച്ചത്. സാഗിഓഫീസര്‍എ.എസ്ഹാഷിംന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ്. വളണ്ടിയര്‍മാരാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഡിജിറ്റല്‍ പണമിടപാടുകളുടെ പ്രൊമോഷന്‍, എല്‍.ഇ.ഡി. ബള്‍ബുനിര്‍മ്മാണം, സ്വയംതൊഴില്‍ പരിശീലന പ്രവര്‍ത്തനങ്ങള്‍, തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ടീം ലീഡേഴ്‌സായ സി.പി.റിഷാബ്, പി.പി. മുഹമ്മദ് റാഷിദ്എന്നിവരുടെ നേതൃത്വത്തില്‍വിദ്യാര്‍ത്ഥികള്‍അവിടെ നടത്തിയിരുന്നു.ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതിവെങ്കയ്യ നായിഡുവില്‍ നിന്ന് പ്രിന്‍സിപ്പാള്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി, സാഗിഓഫീസര്‍ഹാഷിംഎ.എസ്. എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
- Log in to post comments