Skip to main content

കളിക്കളം 2026 പ്രത്യേക വാർത്താക്കുറിപ്പ് : അമ്പെയ്ത്തിൽ മെഡലുകൾ വാരിക്കൂട്ടി പൂക്കോട് ഇ.എം.ആർ.എസ്

കളിക്കളം കായികമേളയിലെ അമ്പെയ്ത്ത് മത്സരങ്ങളിൽ മിന്നും നേട്ടവുമായി പൂക്കോട് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ. എട്ട് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ അഞ്ച് സ്വർണവും മൂന്ന് വെള്ളിയും ഉൾപ്പെടെ എട്ട് മെഡലുകളാണ് സ്‌കൂൾ സ്വന്തമാക്കിയത്.

കഴിഞ്ഞ ഒരു മാസമായി നടത്തിയ ചിട്ടയായ പരിശീലനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കായികാധ്യാപകൻ നിയാസ് പറഞ്ഞു. മത്സരത്തിൽ പങ്കെടുത്ത ആറ് വിദ്യാർഥികളിൽ നാല് പേരും ആദ്യമായാണ് കളിക്കളത്തിൽ അമ്പെയ്ത്ത് മത്സരത്തിനിറങ്ങുന്നത്. എന്നിട്ടും പങ്കെടുത്ത എല്ലാവരും മെഡൽ നേടിയാണ് മടങ്ങിയത്.

സീനിയർ പെൺകുട്ടികളുടെ 40, 30 മീറ്റർ വിഭാഗങ്ങളിൽ മൃദുല കൃഷ്ണ സ്വർണം നേടി. ജൂനിയർ ആൺകുട്ടികളുടെ 40 മീറ്ററിൽ മൃദുൽ പി.എം, 30 മീറ്ററിൽ ആദിത്യൻ കെ.വി എന്നിവരും ജൂനിയർ പെൺകുട്ടികളുടെ 30 മീറ്ററിൽ അർച്ചന കെ.എസും സ്വർണനേട്ടം കൈവരിച്ചു.

സീനിയർ ആൺകുട്ടികളുടെ 30 മീറ്ററിൽ അമയ് കൃഷ്ണ പി.എസ്, 40 മീറ്ററിൽ മിഥുൻ കുമാർ എന്നിവർ വെള്ളി നേടി. ജൂനിയർ പെൺകുട്ടികളുടെ 40 മീറ്ററിൽ അർച്ചന കെ.എസും വെള്ളി സ്വന്തമാക്കി.

കളിക്കളത്തിന്റെ മുൻ പതിപ്പുകളിലെ വിജയത്തുടർച്ച ഉറപ്പിച്ചുകൊണ്ട് ഇത്തവണയും അമ്പെയ്ത്തിൽ മികവ് തെളിയിച്ചിരിക്കുകയാണ് പൂക്കോട് ഇ.എം.ആർ.എസ്.

date