Skip to main content

പുതുയുഗം വിദ്യാർത്ഥികളെ സഹായിക്കാനായി ഓൺലൈൻ പ്ലാറ്റ്ഫോമും

പുതുയുഗം പദ്ധതിയിലുൾപ്പെട്ട മികവുപുലർത്തുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട പഠനത്തിന് ഉപകരിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം ജില്ലാ കലക്ടർ കെ മുഹമ്മദ് വൈ സഫിറുള്ള ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ പഠന മികവു പുലർത്തുന്നതും എന്നാൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികൾക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ  നടത്തിവരുന്ന മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷ പരിശീലന പരിപാടിയാണ് പുതുയുഗം.  പദ്ധതിയിൽ 450 ഓളം വിദ്യാർത്ഥികളാണ് ഉൾപ്പെട്ടിട്ടുള്ളത്.  പദ്ധതിയിലുൾപ്പെട്ട,  കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന നൂറിലധികം വിദ്യാർഥികൾക്ക് ആയാണ് ഈ ഓൺലൈൻ പ്ലാറ്റ്ഫോം തയ്യാറാക്കിയിട്ടുള്ളത്. ജില്ലാ കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുള്ള കലക്ടറേറ്റ് സ്പാർക്ക് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ  വിദ്യാർത്ഥികൾക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിൻറെ യുസർനെയിമും പാസ്സ് വേർഡും  നൽകി. വിവിധ പ്രവേശന പരീക്ഷകൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും മറ്റു അനുബന്ധ സിലബസുകളും അടങ്ങിയ ഈ ഓണ്ലൈൻ പ്ലാറ്റ്ഫോം വിദ്യാർത്ഥികൾക്ക് പഠനം എളുപ്പമാക്കും. വിദ്യാർത്ഥികൾക്ക് ഏതുസമയവും ഇത് ലഭ്യമായിരിക്കും. 
ചടങ്ങിൽ അക്കാഡമിക് കോഓർഡിനേറ്റർ ലീബയും 
ജനറൽ കോർഡിനേറ്റർ സി കെ പ്രകാശും സംബന്ധിച്ചു.

date