Skip to main content

കാർഷിക സ്ഥിതിവിവരക്കണക്ക് ശേഖരണ ജില്ലാതല പരിശീലനവും പഠന റിപ്പോർട്ട് പ്രകാശനവും നവംബർ 23-ന്

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാർഷിക സ്ഥിതിവിവരക്കണക്ക് ശേഖരണ (ഇ.എ.ആർ.എ.എസ്) 2026-27 വാർഷിക ജില്ലാതല പരിശീലന പരിപാടിയും 'ജീവിത സായാഹ്നത്തിലെ നേർകാഴ്ചകൾ' പഠന റിപ്പോർട്ട് പ്രകാശനവും നവംബർ 23-ന്  നടക്കും. അയ്യന്തോൾ എം.എസ്.എം.ഇ ഹാളിൽ രാവിലെ പത്തിന് രാജൻ ജെ. പല്ലൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യുകയും പഠന റിപ്പോർട്ട് പ്രകാശനം നിർവ്വഹിക്കുകയും ചെയ്യും.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ അധ്യക്ഷത വഹിക്കും.  ജില്ലാ ഓഫീസർ സൈജോ ചാലിശ്ശേരി സ്വാഗതം ആശംസിക്കും. ഇ.എ.ആർ.എ.എസ് ജോയിന്റ് ഡയറക്ടർ എസ്. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. തൃശ്ശൂർ പ്ലാനിങ് ഓഫീസർ എ.ഡി. ജോസഫ്, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ ഇ.എഫ്. നിംബ ഫ്രാങ്കോ, എൻ.എസ്.ഒ അസിസ്റ്റന്റ് ഡയറക്ടർ ഉൽക്കർഷ നിഷാദ് ഐ.എസ്.എസ് എന്നിവർ ആശംസകൾ നേരും. റിസർച്ച് ഓഫീസർ ഇ.എസ്. അമൃത നന്ദി പറയും.

കാർഷിക വിളകളുടെ വിസ്തൃതി, കാർഷികവും കാർഷികേതരവുമായ ഭൂമിയുടെ വിസ്തൃതി, ഉത്പാദനം, ഉത്പാദനക്ഷമത, ജലസേചനം തുടങ്ങിയ സുപ്രധാന വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സർവേയുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത്. രാവിലെ 9.30-ന് രജിസ്ട്രേഷൻ ആരംഭിക്കും.

date