നിയുക്തി 2019
കൊച്ചി: എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം മേഖലയില്‍ കളമശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെസ്റ്റ് നിയുക്തി പ്രൊഫ:കെ.വി.തോമസ് എം.പി ഉദ്ഘാടനം ചെയ്തു. വി.കെ.ഇബ്രാഹിംകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. കുസാറ്റ് വൈസ് ചാന്‍സലര്‍, പ്രൊ.ഡോ.ആര്‍.ശശിധരന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, അഡ്വ.ബി.മുത്തലിബ്, കളമശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ റുക്കിയ ജമാല്‍, എംപ്ലോയ്‌മെന്റ് ഗൈഡന്‍സ് ബ്യൂറോ ചീഫ്, പ്രൊഫ.ഡോ.സാം തോമസ്, മേഖല എംപ്ലോയ്‌മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍ എം.എന്‍.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
തൊഴില്‍ പരിചയമുളളവര്‍ക്കും ഭിന്നശേഷിയുളളവര്‍ക്കും പ്രത്യേകമായി ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിരുന്ന മേളയില്‍ 93 ഉദ്യോഗദായകരും 6836 ഉദ്യോഗാര്‍ഥികളും പങ്കെടുത്തു. പങ്കെടുത്ത ഉദ്യോഗാര്‍ഥികളില്‍ 764 പേര്‍ക്ക് നിയമനം നല്‍കി. കൂടാതെ 2875 പേരെ നിയമനങ്ങള്‍ക്കായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്.
- Log in to post comments