Post Category
പോളിയോ തുള്ളിമരുന്ന് വിതരണം: ജില്ലയിലെ 94.64 ശതമാനം കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി
സ്പെഷ്യൽ നാഷണൽ ഇമ്മ്യൂണൈസേഷൻ ഡേ (SNID)യുടെ ഭാഗമായി ജില്ലയിലെ
94.64 ശതമാനം കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളി മരുന്ന് നൽകി. ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിട്ട 96972 കുട്ടികളിൽ
91774 കുട്ടികൾക്കും വിവിധ ബൂത്തുകളിലൂടെ പോളിയോ തുള്ളിമരുന്ന് നൽകി.
ബൂത്തുകളിൽ 89145 കുട്ടികൾക്കും, യാത്രക്കാർക്കായി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഒരുക്കിയ ട്രാൻസിറ്റ് ബൂത്തുകളിൽ മുഖേന 2019 കുട്ടികൾക്കും വാക്സിൻ നൽകി. അതിഥി തൊഴിലാളി കുടുംബങ്ങളിലെ 610 കുട്ടികൾക്കാണ് വാക്സിനേഷൻ നൽകിയത്.
ഏതെങ്കിലും കാരണത്താൽ തുള്ളിമരുന്ന് എടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ഇന്നും നാളെയും (നവംബർ 23, 24) പോളിയോ തുള്ളി മരുന്ന് ലഭ്യമാക്കും.
date
- Log in to post comments