Post Category
എളവള്ളി ഗ്രാമപഞ്ചായത്തിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി
ദേശീയ പൾസ് പോളിയോ ദിനത്തോടനുബന്ധിച്ച് എളവള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്തു. എളവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.യു. സരിത ആദ്യ കുട്ടിക്ക് തുള്ളിമരുന്ന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചിത്ര രതീഷ് അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. എസ്. ആദിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. ഹാരിസ്, പബ്ലിക് ഹെൽത്ത് നഴ്സ് സി.എ. സന്ധ്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ.എസ്. ശ്രീകാന്ത്, റോളിൻ ഐപ്പ് കാക്കശ്ശേരി, കെ. അജ്മൽ ജബ്ബാർ, കെ.സി. ജിഹാസ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എസ്. സുജി, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ കെ. ജിത്തു ജോൺ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments