Post Category
കടപ്പുറം ഗ്രാമപഞ്ചായത്തിൽ പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകി
ദേശീയ പോളിയോ നിർമ്മാർജനത്തിന്റെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിൽ പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിൽ അഞ്ച് വയസ്സിന് താഴെയുള്ള 1,626 കുട്ടികളാണുള്ളത്. വിവിധ പ്രദേശങ്ങളിലായി 18 പോളിയോ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ. ഫ്രാൻസീസ് ജിമ്മി, ഡോ. പി.എസ്. ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗീസ്, പബ്ലിക് ഹെൽത്ത് നഴ്സ് വി.ആർ. സോളി എന്നിവർ സംസാരിച്ചു.
date
- Log in to post comments