Skip to main content

എറണാകുളം ജില്ലാ അറിയിപ്പുകൾ

1. ദര്‍ഘാസ്  ക്ഷണിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലെ 125 കെ.വി.എ ഡീസല്‍ ജനറേറ്ററിന് എ.എം.എഫ് പാനല്‍ ചെയ്തു നല്‍കുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും ലഭ്യമായിട്ടുളള ഇലക്ട്രിക്കല്‍ സി-ക്ലാസ് അല്ലെങ്കില്‍ അതിനു മുകളില്‍ ലൈസന്‍സ് ഉളള കരാറുകാരില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. സ്‌പെസിഫിക്കേഷന്‍ ഓഫീസില്‍ ലഭ്യമാണ്. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ചുവരെ.   

2. ദര്‍ഘാസ്  ക്ഷണിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററിലേക്ക് ആവശ്യമായ ഷാഡോലസ് ലാംബ് വിതരണം ചെയ്യുകയും പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്യുന്നതിന് കഴിയുന്ന സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ടെന്‍ഡന്‍ ക്ഷണിച്ചു. സ്‌പെസിഫിക്കേഷന്‍ ഓഫീസില്‍ ലഭ്യമാണ്. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ചുവരെ.   

3. വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ കായിക ക്ഷമതാ പരീക്ഷ 

കൊച്ചി: ജില്ലയില്‍ പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (NCA LC/AI &M) (കാറ്റഗറി നമ്പര്‍ 453/17, 454/17) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 22, 23 തീയതികളിലായി രാവിലെ ആറു മുതല്‍ ചോറ്റാനിക്കര ഗവ:വി.എച്ച്.എസ്.എസ്, സ്‌കൂള്‍ ഗ്രൗണ്ടില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതും, നിശ്ചിതസമയത്തും തീയതിയിലുംഹാജരാകേണ്ടതുമാണ്. 

 

4. തീവ്ര പരീക്ഷാ പരിശീലനം

കൊച്ചി: കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ജനുവരി 28 മുതല്‍ തീവ്ര പരിശീലന ക്ലാസ് ആരംഭിക്കുന്നു. ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. താത്പര്യമുളളവര്‍ ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484-2576756.

date