Post Category
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്തു
ദേശീയ പൾസ് പോളിയോ നിർമ്മാർജന പരിപാടിയുടെ ഭാഗമായി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി. അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹസൻ നിർവഹിച്ചു.
പഞ്ചായത്തിലെ അഞ്ച് വയസ്സിൽ താഴെയുള്ള 2,499 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനായി വിവിധ പ്രദേശങ്ങളിലായി 26 ബൂത്തുകൾ സജ്ജീകരിച്ചിരുന്നു.
ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആബിദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ധർമ്മൻ, 20-ാം വാർഡ് അംഗം സമീറ സക്കറിയ, മെഡിക്കൽ ഓഫീസർ ഡോ. നിജു ജോർജ് കുന്നത്ത്, ഹെൽത്ത് ഇൻസ്പെക്ടർ റോബിൻസൺ, പി.എച്ച്.എൻ. ഇൻചാർജ് ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments