Skip to main content

കുന്നംകുളം നഗരസഭയിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി

ദേശീയ പൾസ് പോളിയോ ദിനത്തോടനുബന്ധിച്ച് കുന്നംകുളം നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ കുഞ്ഞിന് തുള്ളിമരുന്ന് നൽകി നഗരസഭാതല ഉദ്ഘാടനം നിർവഹിച്ചു.

 

 ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. സോമശേഖരൻ, വാർഡ് കൗൺസിലർ സോണി ഷാജി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.

date