Skip to main content

വലപ്പാട് ഗ്രാമപഞ്ചായത്തിൽ പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകി

ദേശീയ പോളിയോ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി വലപ്പാട് ഗ്രാമപഞ്ചായത്തിൽ പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നടത്തി. വലപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹനൻ മാസ്റ്റർ കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് അധ്യക്ഷനായി.

 

 

പഞ്ചായത്തിലെ 23 ബൂത്തുകളിലായാണ് തുള്ളിമരുന്ന് വിതരണം നടന്നത്. വലപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മാത്രം 140 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി.

 

 

പബ്ലിക് ഹെൽത്ത് നഴ്സ് കെ.എൻ. സുമ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.എസ്. ഉണ്ണികൃഷ്ണൻ, എം.ബി. ബിനോയ്, പി.ആർ. കീർത്തന, മിഡ്-ലെവൽ സർവീസ് പ്രൊവൈഡർ കെ.വി. വിഷ്ണുപ്രിയ, കീർത്തന എന്നിവർ സംസാരിച്ചു.

 

date