Skip to main content

*ഇ.എ.ആർ.എ.എസ് വാർഷിക പരിശീലന പരിപാടി 24ന്*

 

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2026-27 വർഷത്തെ കാർഷിക സ്ഥിതി വിവരക്കണക്ക് ജില്ലാതല വാർഷിക പരിശീലന പരിപാടി നവംബർ 24ന് നടക്കും. രാവിലെ 10ന് സിവിൽ സ്റ്റേഷന്‍ ആസൂത്രണ ഭവനിലുള്ള ഡോ. എ.പി.ജെ അബ്ദുൽ കലാം മെമ്മോറിയൽ ഹാളിൽ ജില്ലാ കളക്ടർ വി. ചെൽസാസിനി  ഉദ്ഘാടനം ചെയ്യും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.സെലീന മുഖ്യാതിഥിയാകും. കാർഷിക മേഖലയിലെ സ്ഥിതി വിവരക്കണക്കുകൾ ശേഖരിക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനുമായി ഫീൽഡ് ഉദ്യോഗസ്ഥർക്കായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

date