അപേക്ഷ ക്ഷണിച്ചു
കേരള സാംസ്‌കാരിക വകുപ്പും പാറശ്ശാല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യകലാപഠന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചെങ്കൽ , തിരുപുറം,പൂവാർ,കുളത്തൂർ, കാരോട്, പാറശ്ശാല എന്നീ ഗ്രാമപഞ്ചായത്തുകളിൽ താമസക്കാരായവർക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം.അഭിനയകല, നാടകം, മാപ്പിളകലകൾ, ലളിതകല/ അപ്ളൈഡ് ആർട്സ്,, പെയിന്റിംഗ്, ശിൽപകല തുടങ്ങി മറ്റ് പൊതുകലകളും അഭ്യസിക്കാൻ താല്പര്യമുള്ളവർക്ക് അവസരമുണ്ടായിരിക്കും. പത്തു വയസ് മുതൽ ഉള്ളവർക്ക് പരിശീലനം ലഭിക്കും.
സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് നേടിയ കലാകാര•ാരാണ് ക്‌ളാസ്സുകൾ കൈകാര്യം ചെയ്യുന്നത്. താല്പര്യമുള്ളവർ ഫെബ്രുവരി 20 ന് മുൻപ് അപേക്ഷകൾ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് പാറശ്ശാല ബി.ഡി.ഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്; 0471- 2202084.
(പി.ആർ.പി. 90/2019)
- Log in to post comments