Skip to main content
ടൗൺഷിപ്പ് പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്താക്കൾക്കായുള്ള ഓറിയന്റേഷൻ പരിപാടി കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

*ടൗൺഷിപ്പ്: രണ്ടാംഘട്ട ഗുണഭോക്താക്കൾക്കായി ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു*

വയനാട് ടൗൺഷിപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വീടുകൾ നൽകുന്ന 149 ഗുണഭോക്താക്കൾക്ക് ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു. ഗുണഭോക്താക്കൾക്കായി ഒരുക്കുന്ന വീടുകൾ, അനുബന്ധ സൗകര്യങ്ങൾ, അടിസ്ഥാന വികസന സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് സ്പെഷ്യൽ ഓഫീസർ ഡോ. ജെ അരുൺ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഇ. ടി രാകേഷ് എന്നിവർ ക്ലാസെടുത്തു. യു.എൽ.സി.സി.എസ്, കിഫ്‌കോൺ എൻജിനീയർമാർ വീടുകളുടെ നിർമാണ രീതി വിശദീകരിച്ചു. ടൗൺഷിപ്പ് പദ്ധതിയുടെ വിവിധ ഘടകങ്ങൾ, ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ, താമസം ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ വിശദീകരിക്കുകയും  ഗുണഭോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. രണ്ടാംഘട്ട ഗുണഭോക്താക്കൾക്ക് ടൗൺഷിപ്പിൻ്റെ രൂപ രേഖയും  സൗകര്യങ്ങൾ സംബന്ധിച്ച് വ്യക്തമായ ധാരണ നൽകുന്നതിനും അവരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും പരിപാടി സഹായകമായി. കളക്ടറേറ്റിലെ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന പരിപാടി
കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ  ഉദ്ഘാടനം ചെയ്തു. പുൽപ്പാറ കൗൺസിലർ ഷമീർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date