Skip to main content

വ്യവസായ വകുപ്പ് മന്ത്രിയുടെ അദാലത്ത് ഫെബ്രുവരി 18ന്

 

ജില്ലയിലെ വ്യവസായ മേഖലയിലെ പരാതികൾക്ക് പരിഹാരം കാണുന്നതിനായി വ്യവസായ വകുപ്പ്മന്ത്രി ഫെബ്രുവരി 18ന് തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ അദാലത്ത് നടത്തുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായമേഖല നേരിടുന്ന പ്രശ്നങ്ങൾ  അദാലത്തിൽ പരിഗണിക്കും. ഇതിനായുള്ള അപേക്ഷകൾ ഫെബ്രുവരി അഞ്ചിനു മുമ്പ് തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ സമർപ്പിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽമാനേജർ അറിയിച്ചു.
(പി.ആർ.പി. 91/2019)

 

date