Post Category
മാതൃക പീലിങ്ങ് യൂണിറ്റ്; അപേക്ഷ ക്ഷണിച്ചു
സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്) മുഖേന നടപ്പിലാക്കുന്ന മാതൃക പീലിങ്ങ് യൂണിറ്റ് പദ്ധതി തുടങ്ങുന്നതിനു അപേക്ഷിക്കാം. പദ്ധതി തുടങ്ങുന്നതിന് പ്രോജക്ടിന്റെ 75% ഗ്രാന്റായി അനുവദിക്കും (പരമാവധി 10 ലക്ഷം വരെ). ബാക്കി 20% തുക ബാങ്ക് ലോണായും 5% ഗുണഭോക്തൃവിഹിതമായും കണ്ടെത്തണം. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള 18 നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള പീലിങ്ങ് ജോലിയില്‍ മുന്‍പരിചയമുള്ള 10 വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10. www.safkerala.org ലും, ജില്ലാ ഫിഷറീസ് ഓഫീസുകൾ, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. ഫോൺ: 7034337853, 8891910160.
date
- Log in to post comments