Skip to main content
മീഞ്ച ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റ്  ഹാളില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി മൈക്രോ ക്രെഡിറ്റ്  വായ്പാ വിതരണം നടത്തുന്നു.

മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം 

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസിന്റെ  സഹകരണത്തോടെ  മീഞ്ച സിഡിഎസി ന് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു. മീഞ്ച ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റ്  ഹാളില്‍ നടന്ന പരിപാടി  ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി  ഉദ്ഘാടനം ചെയ്തു. മീഞ്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ് ഷുക്കൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെഎസ്ബിസിഡിസി ജില്ലാ മാനേജര്‍ കെ. ജെ  ലത കോര്‍പ്പറേഷന്റെ  വിവിധ വായ്പാപദ്ധതികള്‍, മൈക്രോ ക്രെഡിറ്റ് വായ്പ എന്നിവ വിശദീകരിച്ചു. മീഞ്ച ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി, മീഞ്ച ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷൈല ബാലകൃഷ്ണന്‍,  ശാലിനി ഷെട്ടി, സുന്ദരി ആര്‍ ഷെട്ടി, കെ എസ് ബി സി ഡി സി കാസര്‍കോട് അസിസ്റ്റന്റ് മാനേജര്‍ കൃഷ്ണകുമാരി എ വി, പ്രൊജക്റ്റ് അസിസ്റ്റന്റ്  എന്‍ എം മോഹനന്‍, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റര്‍ ജസീം ഷക്കീല്‍ എന്നിവര്‍ സംസാരിച്ചു. മീഞ്ച ഗ്രാമ പഞ്ചായത്ത് സി ഡി എസ് 19 അയല്‍്ക്കൂട്ടങ്ങളിലെ 143 ഗുണഭോക്താക്കള്‍ക്ക് 71.5 ലക്ഷം രൂപ  വായ്പാ വിതരണം നടത്തി. മീഞ്ച ഗ്രാമ പഞ്ചായത്ത് സി ഡി എസ്  വൈസ് ചെയര്‍പേഴ്‌സണ്‍ ഗായത്രി സുന്ദര്‍ സ്വാഗതവും മീഞ്ച ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ലതാ ദേവിയും  പറഞ്ഞു.

date