ക്രാഷ് കോച്ചിംഗിന് അപേക്ഷിക്കാം
പ്ലസ്ടു സയന്‍സ് വിഷയത്തില്‍ പഠിക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2019 ലെ നീറ്റ്, എന്‍ജിനിയറിംഗ്് പരീക്ഷയ്ക്ക് മുമ്പായി ഒരു മാസത്തെ ക്രാഷ് കോച്ചിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു. പ്ലസ് വണ്‍ പരീക്ഷയിലും പ്ലസ് ടു ഇതുവരെയുള്ള പരീക്ഷകളിലും വിജയം കൈവരിച്ച വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് പരിശീലനത്തിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ അപേക്ഷിക്കാം. വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയ രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് വണ്‍ പരീക്ഷ സര്‍ട്ടിഫിക്കറ്റിന്റെയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷകള്‍ കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ഈ മാസം 31 ന് വൈകുന്നേരം അഞ്ചിനകം ലഭ്യമാക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം എന്നിവ സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളായ പനത്തടി, കാസര്‍കോട്, നീലേശ്വരം, എന്‍മകജെ എന്നിവയെ സമീപിക്കുക.
- Log in to post comments