Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് പരിശീലനം  

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍സുരക്ഷയില്‍ പരിശീലനം നല്‍കുന്നു.  മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.  താല്പര്യമുളളവര്‍ അപേക്ഷ തയ്യാറാക്കി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പാസ്സ്ബുക്കിന്റെ പകര്‍പ്പ് സഹിതം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ, കുമ്പള, കാസര്‍കോട്്,കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുളള മത്സ്യഭവനുകളിലോ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് -04672 202537

date