Skip to main content
..

വനിതകള്‍ക്ക് സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു  

വനിതകളെ സംരംഭകത്വത്തിലേക്കും സ്വയം തൊഴിലിലേക്കും നയിക്കുന്നതിന് ചടയമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടുകൂടി കുടുംബശ്രീ സി ഡി എസ് സംഘടിപ്പിച്ച സംരംഭകത്വ വികസന പരിശീലനം ഗ്രാമപഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ഗീതാകുമാരി ഉദ്ഘാടനം ചെയ്തു.  സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും സ്ത്രീകള്‍ കടന്നുവരുന്നുണ്ട്. അറിവും സമ്പാദ്യവുമാണ് സ്ത്രീകളുടെ അതിജീവനത്തിന്റെ മാര്‍ഗം.  സ്വയംതൊഴിലൂടെയും ചെറുകിട സംരംഭങ്ങളിലൂടെയും എല്ലാ സ്ത്രീകള്‍ക്കും കരുത്തരാകാമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു. സി ഡി എസ് ചേയര്‍പേഴ്‌സണ്‍ എ എം ജസീന അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍. ദിവ്യ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡി രഞ്ജിത്ത്, ബ്ലോക്ക് കോഡിനേറ്റര്‍ ഇ എല്‍ ഷെറീന എന്നിവര്‍ സംസാരിച്ചു. 50 ലേറെ വനിതകള്‍ പങ്കെടുത്ത പരിപാടിയില്‍ എം ഇ സി മാരായ വി രാജിമോള്‍, ആര്‍ എസ് രേഷ്മ നായര്‍, കാര്‍ത്തിക രാഘവന്‍, ജലീല ബീവി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
 

 

date