Skip to main content
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം 'കളിചിരിമേളം 2026' പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ അസ്മ ഉദ്ഘാടനം ചെയ്യുന്നു.

*അങ്കണവാടി കലോത്സവം കളിചിരിമേളം 2026 സംഘടിപ്പിച്ചു*

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച അങ്കണവാടി കുട്ടികളുടെ കലോത്സവം 'കളിചിരിമേളം 2026' ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ ഉദ്ഘാടനം ചെയ്തു. 16-ാം മൈൽ ക്രിസ്തുരാജ ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവത്തിൽ പഞ്ചായത്തിലെ 31 അങ്കണവാടികളിൽ നിന്നായി 300ഓളം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ കലാപ്രകടനങ്ങൾക്ക് പിന്തുണയുമായി രക്ഷിതാക്കളും പരിപാടിയിൽ സന്നിഹിതരായി.
വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷനായ പരിപാടിയിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഹാരിസ് കണ്ടിയാൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സാജിത നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി പി.എം രാകേഷ് ഐ.സി.ഡി.എസ് സൂപ്പർവൈസർ ബീവി, യു.സി അമ്പിളി, ജനപ്രതിനിധികൾ അങ്കണവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

date