Skip to main content

സീനിയർ റസിഡന്റ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി. (പ്രസ്തുത വിഷയത്തിൽ പി.ജി. ഉള്ളവരുടെ അഭാവത്തിൽ റെസ്പിരേറ്ററി മെഡിസിൻ/ ജനറൽ സർജറി/ അനസ്ത്യേഷോളജി/ ഓർത്തോപീഡിക്സ്/ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പി.ജി. ഉള്ളവരെയും പരിഗണിക്കും), റ്റി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ബയോഡാറ്റ എന്നിവ സഹിതം നവംബർ 30 രാവിലെ 11ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം. വിവരങ്ങൾക്ക്: 0471 2528855, 2528055.

പി.എൻ.എക്‌സ്. 4962/2026

date