Skip to main content

റിപ്പബ്ലിക്‌ ദിനാഘോഷം : മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍ പതാക ഉയര്‍ത്തും

ജില്ലയില്‍ റിപ്പബ്ലിക്‌ ദിനാഘോഷത്തിന്റെ ഭാഗമായി ജനുവരി 26 രാവിലെ 8 ന്‌ തേക്കിന്‍കാട്‌ മൈതാനത്ത്‌ കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍ പതാക ഉയര്‍ത്തി അഭിവാന്ദ്യം സ്വീകരിക്കും. മന്ത്രി റിപ്പബ്ലിക്‌ ദിനസന്ദേശം നല്‍കും. പരേഡ്‌ മാര്‍ച്ച്‌ പാസ്റ്റ്‌, ദേശഭക്തിഗാനാലപനം, ട്രോഫി വിതരണം തുടങ്ങിയവയുണ്ടാക്കും. എംപി മാര്‍, എംഎല്‍എ മാര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌, കോര്‍പ്പറേഷന്‍ മേയര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റിപ്പബ്ലിക്‌ ദിനാഘോഷത്തിന്റെ ഭാഗമായ ഡ്രസ്സ്‌ റിഹേഴ്‌സല്‍ 24 രാവിലെ 7 ന്‌ തേക്കിന്‍ കാട്‌ മൈതനാത്ത്‌ നടക്കും. ഗ്രീന്‍ പ്രോട്ടോകോളോടുകൂടിയാണ്‌ ദിനാഘോഷ പരിപാടികള്‍. കേരള ആംഡ്‌ പോലീസ്‌, ആംഡ്‌ റിസര്‍വ്‌, എന്‍ സി സി, സ്‌കൗട്ട്‌ തുടങ്ങിയവ പരേഡില്‍ അണിനിരക്കും. പോലീസിന്റെ ബാന്റ്‌ വാദ്യത്തിനു പുറമേ സ്‌കൂള്‍ കുട്ടികളുടെ ബാന്റ്‌ വാദ്യവുമുണ്ടാകും. തൃശൂര്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന റാലി കോര്‍പ്പറേഷന്‍ പരിസരത്തുനിന്ന്‌ 26 ഉച്ചക്ക്‌ മൂന്നിന്‌ ആരംഭിക്കും. റൗണ്ട്‌ ചുറ്റി വിദ്യാര്‍ഥി കോര്‍ണറില്‍ റാലി സമാപിക്കും.
 

date