Skip to main content

വസ്ത്ര നിര്‍മാണ പരിശീലനം

കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷന്‍ കോട്ടമുക്ക് റോഡിലുള്ള ഭാരത് സേവക് സമാജ് ജില്ലാ സെന്ററില്‍ നടത്തുന്ന ഡ്രസ് മേക്കിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് കോഴ്‌സിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. വിവിധതരം എംബ്രോയ്ഡറികള്‍, ഫാബ്രിക്ക് പെയിന്റിങ്, ഫ്ലവർ ടെക്‌നോളജി ആന്‍ഡ് ഹാന്റിക്രാഫ്റ്റ് എന്നീ തൊഴില്‍ അധിഷ്ഠിത പരിശീലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 15 വയസ് പൂര്‍ത്തിയായിരിക്കണം. അപേക്ഷകള്‍ പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍-കോട്ടമുക്ക് റോഡ്, കൊല്ലം -13 വിലാസത്തില്‍ ഡിസംബര്‍ 30 നകം ലഭിക്കണം. ഫോണ്‍ 94971 30290, 9895903283.
 

 

date