Skip to main content

*മേട്രൻ കം റസിഡന്റ് ട്യൂട്ടര്‍*

പട്ടികജാതി വികസന വകുപ്പിന്റെ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് മേട്രൻ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. ബിരുദവും ബി.എഡുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. പ്രതിമാസം 12,000 രൂപയാണ് വേതനം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ  അസൽ സഹിതം ഡിസംബർ ഒന്നിന് രാവിലെ 10 ന് സിവില്‍ സ്റ്റേഷനിലെ  ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 203824.

date