ജില്ലാ ആശുപത്രിയില്‍ നൂതന ചികിത്സ സൗകര്യങ്ങളായി : മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍
ജില്ലാ ആശുപത്രിയില്‍ എത്തുന്ന സാമ്പത്തികമായി വിഷമം അനുഭവിക്കുന്ന രോഗികള്‍ക്കു നൂതന ചികിത്സ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍. തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജനറല്‍ ആശുപത്രിയില്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാറിന്റെ 2018-19 വര്‍ഷത്തെ ആസ്‌തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 47.12 ലക്ഷം രൂപ വിനിയോഗിച്ച് ഗൈനക്ക്, ഹിസ്‌ക്രോമേറ്റ് ഡയാലിസിസ് വിഭാഗങ്ങളിലേക്ക് അനുവദിച്ച ഉപകരണങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുയായിരുന്നു മന്ത്രി. ജില്ലയിലെ സ്വകാര്യ ആശുപത്രിയേക്കാള്‍ പ്രസവങ്ങള്‍ നടക്കുന്നത് ജില്ലാ ആശുപത്രിയിലെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് വാക്വം അപ്പാരറ്റസ്, ഹിസ്‌ക്രോമേറ്റ് ഡയാലിസിസ് വിഭാഗത്തിലേക്ക് റീപ്രോസസ്സര്‍ മെഷീന്‍, മള്‍ട്ടി പാരാ കാര്‍ഡിയാക് മോണിറ്റര്‍, ബൈ കാര്‍ബണേറ്റ് മിക്‌സര്‍ എന്നീ ഉപരണങ്ങളുടെ പ്രവര്‍ത്തനമാണ് മന്ത്രി ഉദ്‌ഘാടനം ചെയ്‌തത്. കോപ്പര്‍പറേഷന്‍ മേയര്‍ അജിത വിജയന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ ശ്രീദേവി ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ എം എല്‍ റോസി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റീന കെ ജെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്തിടെ ആശുപത്രിയില്‍ ഉണ്ടായ ഓക്‌സിജന്‍ ലീക്കിങ് സമയോചിതമായി തടഞ്ഞ ആശുപത്രി ജീവനക്കാര്‍ക്കു അഭിനന്ദനം തദവസരത്തില്‍ മന്ത്രിയും മേയറും അറിയിച്ചു. അവര്‍ക്കുളള സമ്മാനദാനം മന്ത്രി നിര്‍വഹിച്ചു.
- Log in to post comments