Post Category
ട്രാൻസ് വ്യക്തികൾക്ക് വിവിധ ക്ഷേമ പദ്ധതികൾക്ക് അപേക്ഷിക്കാം
സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ ട്രാൻസ് വ്യക്തികൾക്കായി നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളിലേക്ക് 2026-27 സാമ്പത്തിക വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. എറണാകുളം ജില്ലയിലെ 18 വയസ്സ് പൂർത്തിയായതും ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ് ഉള്ളതുമായ ട്രാൻസ് വ്യക്തികൾക്കാണ് അപേക്ഷിക്കാൻ അവസരം.അപേക്ഷകൾ സാമൂഹിക നീതി വകുപ്പിന്റെ ഓൺലൈൻ പോർട്ടലായ സുനീതി (www.suneethi.sjd.kerala.gov.in) വഴി സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ സാമൂഹിക നീതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484 2425377
date
- Log in to post comments