Post Category
എക്‌സൈസ് കലാമേള: കണ്ണൂര്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍
കോട്ടയത്ത് നടന്ന പതിനാറാമത് സംസ്ഥാന എക്‌സൈസ് കലാ-കായികമേളയില്‍ കലാമത്സരത്തില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. ഗ്രൂപ്പിനങ്ങളില്‍ ഒപ്പന, തിരുവാതിര എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും നാടകം, സ്‌കിറ്റ് ഇനങ്ങളില്‍ രണ്ടാം സ്ഥാനവും നേടിയാണ് കണ്ണൂര്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. മികച്ച നാടകനടനായി പി സി പ്രഭുനാഥും കലാതിലകമായി ജെസ്‌ന ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. ഗെയിംസിനത്തില്‍ വോളിബോള്‍ മത്സരത്തില്‍ ഇത്തവണയും കണ്ണൂര്‍ ജില്ല ജേതാക്കളായി.
date
- Log in to post comments