മെഡിക്കൽ കോളേജിൽ അസി: പ്രൊഫസർ വാക്ക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പീഡിയാട്രിക് കാർഡിയോളജി, എമർജൻസി മെഡിസിൻ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസറെ കരാറടിസ്ഥാനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തി നിയമിക്കുന്നു. ആറു മാസത്തേക്കാണ് നിയമനം. ഡിഎം/ഡിഎൻബി കാർഡിയോളജി അല്ലെങ്കിൽ എംഡി/ഡിഎൻബി (പീഡിയാട്രിക്‌സ്) & പീഡിയാട്രിക് കാർഡിയോളജി ഫെല്ലോഷിപ്പ് അല്ലെങ്കിൽ ഡിഎം/ഡിഎൻബി (പീഡിയാട്രിക്‌സ്) ആണ് പീഡിയാട്രിക് കാർഡിയോളജി അസിസ്റ്റന്റ് പ്രൊഫസർക്ക് വേണ്ട യോഗ്യത.
എമർജൻസി മെഡിസിനിലുള്ള പി.ജിയാണ് എമർജൻസി മെഡിസിനിലേക്കുള്ള യോഗ്യത. പി.ജി ഇല്ലാത്തവരുടെ അഭാവത്തിൽ മെഡിസിൻ/ സർജറി/ പൾമണറി മെഡിസിൻ/ അനസ്‌തേഷ്യ/ ഓർത്തോ വിഭാഗത്തിൽ പി.ജി ഉള്ളവരേയും പരിഗണിക്കും. (റ്റി.സി.എം.സി രജിസ്‌ട്രേഷനുണ്ടാവണം) പീഡിയാട്രിക് കാർഡിയോളജിയിൽ ഫെബ്രുവരി ആറിന് രാവിലെ 10ന് ഇന്റർവ്യൂ നടക്കും. എമർജൻസി മെഡിസിൻ വിഭാഗത്തിലേക്ക് ഫെബ്രുവരി അഞ്ചിന് രാവിലെ 10നാണ് ഇന്റർവ്യൂ. ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുടെ അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിലെത്തണം.
പി.എൻ.എക്സ്. 266/19
- Log in to post comments