Skip to main content

ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്‌സ് അലോട്ട്‌മെന്റ്

 

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളുടെ (ഫാർമസി/നഴ്‌സ്/തെറാപ്പിസ്റ്റ്) അവസാനത്തെ അലോട്ട്‌മെന്റ് 25 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ രാവിലെ 9 മണി മുതൽ നടത്തും. ഒഴിവുള്ള സീറ്റുകൾ സംബന്ധിച്ചും   (Annexure-A)    അലോട്ട്‌മെന്റിന്  ഹാജരാകേണ്ടവരുടെ റാങ്ക് സംബന്ധമായ വിശദ വിവരങ്ങളും (Annexure-B)   www.ayurveda.kerala.gov.in  ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവാഹിത രായവർക്ക് നഴ്‌സിംഗ് കോഴ്‌സിന്റെ അലോട്ട്‌മെന്റിൽ പങ്കെടുക്കാനാവില്ല.  Annexure-C   ൽ പരാമർശിച്ചിട്ടുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. പ്രവേശനം പ്രോസ്‌പെക്ടസിലെ മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും. പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസ് അടയ്ക്കണം. 

പി.എൻ.എക്സ്. 269/19

date