Skip to main content

എറണാകുളം ജില്ലാ അറിയിപ്പുകൾ

തുല്യത ക്‌ളാസ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി 10-ാംതരം തുല്യത, +1 തുല്യത ക്‌ളാസ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 10-ാം തരം തുല്യതക്ക് 200 രൂപ ഫൈന്‍ ഉള്‍പ്പെടെ 2050 രൂപയും +1 തുല്യതക്ക് 200 രൂപ ഫൈന്‍ ഉള്‍പ്പെടെ 2700 രൂപയും എത്രയും വേഗം ഓണ്‍ ലൈന്‍ ചെയ്യുന്നവര്‍ക്ക് മാത്രമെ ഈ അവസരം ലഭിക്കുകയുളളൂ. വിശദ വിവരങ്ങള്‍ക്ക് വൈപ്പിന്‍ ബ്‌ളോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്‍ വികസന വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക.ഫോണ്‍ നം.9388477138 

 

വാഹന ലേലം

കൊച്ചി: എറണാകുളം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ പിടിച്ചെടുത്തിട്ടുളളതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിട്ടുളളതുമായ മൂന്ന് കാര്‍, മൂന്ന് ഓട്ടോറിക്ഷ, ഒരു ഒട്ടോ ടാക്‌സി, 20 ഇരുചക്രവാഹനങ്ങള്‍, ഒരു ലോറി, കണ്ടം ചെയ്ത വകുപ്പുതല വാഹനമായ ഒരു കാര്‍ എന്നീ വാഹനങ്ങള്‍  എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിലവിലുളള ലേല വ്യവസ്ഥകള്‍ക്കു വിധേയമായി ഫെബ്രുവരി ഏഴിന് രാവിലെ 11-ന് മാമല എക്‌സെസ് റെയിഞ്ച് ഓഫീസില്‍ (ഫോണ്‍ 0484-2786848) പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേല നിബന്ധനകളും മറ്റു വിവരങ്ങളും എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ നിന്നോ ജില്ലയിലെ മറ്റ് എക്‌സൈസ് ഓഫീസുകളില്‍ നിന്നോ ലഭ്യമാകുന്നതായിരിക്കും. വാഹനങ്ങള്‍ നേരില്‍ പരിശോധിക്കണമെന്ന് താത്പര്യമുളളവര്‍ക്ക് അവ സൂക്ഷിച്ചിരിക്കുന്ന ഓഫീസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാം.

 

നൈറ്റ് വാച്ച്മാന്‍ തസ്തിക - കരാര്‍ നിയമനം

കൊച്ചി: കേരള മീഡിയ അക്കാദമിയിð ഒഴിവുളള നൈറ്റ് വാച്ച്മാന്‍ തസ്തികയിð കരാറടിസ്ഥാനത്തില്‍ð നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ 50 വയസ്സിന് മേല്‍ð പ്രായമുളളവരും ശാരീരിക ക്ഷമതയുളളവരുമായിരിക്കണം.  വിമുക്തഭട•ാര്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുന്‍പരിചയമുളളവര്‍ക്കും മുന്‍ഗണന.  താത്പര്യമുളളവര്‍ യോഗ്യത, തിരിച്ചറിയല്‍ð രേഖകള്‍ സഹിതം  ജനുവരി 28-ന് 11.00 -ന് അക്കാദമിയില്‍ð നടക്കുന്നó വാക്ക്-ഇന്‍-ഇന്റര്‍വ്യുവില്‍ð പങ്കെടുക്കണം.  കൂടുതല്‍ð വിവരങ്ങള്‍ക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കേരള മീഡിയ അക്കാദമി, കാക്കനാട് പി.ഒ, കൊച്ചി - 682 030 ഫോണ്‍  0484 2422068.

 

എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം

കൊച്ചി: പ്രത്യേക പുതുക്കല്‍  2018 പ്രകാരം ഡിസംബര്‍ 31 നകം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകരില്‍ ഇതുവരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 31–നകം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചില്‍ തുടര്‍ നടപടികള്‍ക്കായി നേരിട്ട് ഹാജരാകണം.

date