Skip to main content

ജില്ലാ ശിശുക്ഷേമ സമിതിയുടെ ഗ്രന്ഥശാല ഗ്രാന്റിന് അപേക്ഷിക്കാം

കാല്‍ നൂറ്റാണ്ടില്‍ അധികമായി ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതി നല്‍കിവരുന്ന അംഗീകൃത ഗ്രന്ഥശാലകള്‍ക്കുള്ള ബാലസാഹിത്യ ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചു. എഫ് ഇ ഡി വിഭാഗം ഗ്രാമീണ ലൈബ്രറികള്‍ക്ക് ആണ് 2500 രൂപയുടെ മാച്ചിംഗ് ഗ്രാന്റ്.

5000 രൂപയുടെ ബാലസാഹിത്യ ഗ്രന്ഥങ്ങള്‍ പുതിയതായി വാങ്ങി സമിതിയുടെ പരിശോധനകള്‍ക്ക് വിധേയമാകുന്ന ആദ്യത്തെ പത്ത് വായന ശാലകള്‍ക്ക് ആണ് ഗ്രാന്റ് അനുവദിക്കുന്നത്. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും +91 94479 63226 നമ്പറില്‍ ബന്ധപ്പെടുക. അപേഷകള്‍ സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി പൈനാവ് പി ഒ പൈനാവ് 685602 എന്ന വിലാസത്തില്‍ ഡിസംബര്‍ 20ന് മുമ്പായി ലഭിക്കണം.
 

date