Skip to main content

ക്രിസ്തുമസ് ന്യൂ ഇയര്‍ ബംബര്‍ ടിക്കറ്റിന്റെ ജില്ലാതല പ്രകാശനം ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ബംബര്‍ (ബി.ആര്‍ 113) ടിക്കറ്റിന്റെ മലപ്പുറം ജില്ലാതല പ്രകാശനം  ഇന്ന് (നവംബര്‍ 27)   നടക്കും. വൈകിട്ട് 3.30ന്  ചേംബറില്‍  ജില്ലാകളക്ടര്‍ ടിക്കറ്റിന്റെ പ്രകാശനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അസ്‌ലു ചടങ്ങില്‍ പങ്കെടുക്കും. ഭാഗ്യക്കുറി മേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ പങ്കേടുക്കും. ബംബറിന്റെ സംസ്ഥാനതല പ്രകാശനം ഇന്നലെ (നവംബര്‍ 26) മുഖ്യമന്ത്രി നിര്‍വഹിച്ചു.  ക്രിസ്തുമസ് ന്യൂ ഇയര്‍ ബംബര്‍ ടിക്കറ്റിന്റെ പ്രചാരണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ചടങ്ങില്‍ തുടക്കമാകും
 

date