Skip to main content

വണ്ടൂര്‍ പഞ്ചായത്ത്തല കായികമേള 'ലിറ്റില്‍ ചാമ്പ് 2ഗ26' സംഘടിപ്പിച്ചു.

വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് തല കായികമേള 'ലിറ്റില്‍ ചാമ്പ് 2ഗ26' കാപ്പില്‍ കാരാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഷംസുദ്ദീന്‍ കായികമേള ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ ഒന്‍പത് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിവിധ കായിക ഇനങ്ങളില്‍ മാറ്റുരച്ചു. 50 മീറ്റര്‍, 100 മീറ്റര്‍ ഓട്ടം, ബോള്‍ ത്രോ, ഗ്ലാസ് പിക്കിങ്, സ്റ്റാന്‍ഡിങ് ബ്രോഡ് ജംപ് തുടങ്ങിയവിവിധ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. കുട്ടികളുടെ കായികശേഷിയും കായികാഭിരുചിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കായികമേള സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്‌ന സിയാദ്, എ.ഇ.ഒ പ്രേം സാഗര്‍, ബി.പി.സി നിസാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ നിഷ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്, സ്‌കൂള്‍ പ്രധാനാധ്യാപിക വി.രജനി, വാര്‍ഡ് മെമ്പര്‍മാരായ രമേശന്‍, ശിബില, സുബരാജ് മാസ്റ്റര്‍, ചന്ദ്രലേഖ ടീച്ചര്‍, പി.ടി.എ പ്രസിഡന്റ് ഷിബു പൈക്കാടന്‍, എസ്.എം.സി ചെയര്‍മാന്‍ ജ്യോതിഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date