Post Category
ഡെപ്യൂട്ടേഷൻ നിയമനം
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഡിസംബർ 1 മുതൽ ഒഴിവ് വരുന്ന ക്ലാർക്ക്/ ടൈപ്പിസ്റ്റ് (ശമ്പള സ്കെയിൽ 26,500- 60,700) തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപപത്രം, കെ.എസ്.ആർ ഒന്നിലെ 144 നമ്പർ ചട്ടത്തിൽ നിർദേശിച്ചിട്ടുള്ള ഫാറം, ബയോഡേറ്റ എന്നിവ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ്, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം – 35 വിലാസത്തിൽ ഡിസംബർ 11ന് വൈകിട്ട് 5ന് മുൻപ് അപേക്ഷകൾ ലഭിക്കണം. വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.
പി.എൻ.എക്സ്. 5007/2026
date
- Log in to post comments