Skip to main content

പരിചയപ്പെടാം ഈ സ്‌നേഹിതയെ

 

                ജില്ലാ കലോത്സവ മേളയില്‍ കുടുംബശ്രീ ആരംഭിച്ച സ്‌നേഹിത സ്റ്റാള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചടക്കി.  സമൂഹത്തില്‍ ഒറ്റപ്പെടുന്നവരും നിരാലംബരും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും സഹായവും താല്‍കാലിക അഭയവും നല്‍കുന്ന സൗഹൃദ ഇടമാണ് സ്‌നേഹിത.  കുടംബശ്രീ മിഷന്റെ ജെന്റര്‍ ഹെല്‍പ്പ് ഡസ്‌കിന്റെ കീഴിലാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.  24 മണിക്കൂറും സ്‌നേഹിതയുടെ സേവനം ലഭിക്കും.  സ്‌നേഹിതയെ സമീപിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും മൂന്ന് ദിവസത്തെ താമസ സൗകര്യവും തുടര്‍ ക്രമീകരണങ്ങളും ഉറപ്പുവരുത്തും.  ആദിവാസി മേഖലയില്‍ പ്രതേ്യക ക്ഷേമ പ്രവര്‍ത്തനങ്ങളും മാനസിക പിന്തുണയും നല്‍കും. പ്രചോദന ക്ലാസുകള്‍ വഴി അതിജീവനത്തിനും ഉപജീവനത്തിനുമുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നതിനും സ്‌നേഹിത കൈത്താങ്ങാകും.  സ്‌നേഹിതയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ചിത്ര പ്രദര്‍ശനവും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സ്റ്റാള്‍ തയ്യാറാക്കിയിരിക്കുന്നത്.  സ്റ്റാളിന്റെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ. നിര്‍വഹിച്ചു.  സ്‌നേഹിതയുടെ വിലാസം: സ്‌നേഹിത, ഗൂഡലായി, കല്‍പ്പറ്റ-673121.  ഫോണ്‍ 04936 202033.

date