Skip to main content

പാലോളികുണ്ട് പാലം നാടിന് സമര്‍പ്പിച്ചു

 

പാലക്കാട് -മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലോളികുണ്ട്- വളപുരം ആന്തൂരക്കടവ് പാലം പൊതുമരാമത്ത് -രജിസ്ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ആന്തൂരകടവില്‍ നടന്ന ഉദ്ഘാടനത്തില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനായി. വിളയൂര്‍ പഞ്ചായത്തിലെ പാലോളി കുളമ്പില്‍ നിന്നും പുലാമന്തോള്‍ പഞ്ചായത്തിലെ വളപുരത്തേക്ക് തൂതപ്പുഴ കുറുകെ 14.70  കോടി ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. പാലോളികുളമ്പ് -ആന്തൂര്‍കടവ് വരെയുള്ള പഞ്ചായത്ത് റോഡുകള്‍ ഇരുഭാഗവും വീതി കൂട്ടുകയും പുഴയുടെ തീരത്ത് പുതിയ റോഡ് നിര്‍മിക്കുകയും വളപുരം വരെയുള്ള പഞ്ചായത്ത് റോഡും പദ്ധതിയിലുള്‍പ്പെടുത്തി വീതി കൂട്ടുകയും ചെയ്തു. ഇതിന് പുറമെ പാലത്തിന്‍റെ ഇരുകരകളിലുമായി പുഴ സംരക്ഷണ ഭിത്തികള്‍, ഡ്രൈനേജ് മാര്‍ഗങ്ങള്‍, റോഡ് സുരക്ഷയ്ക്ക് ആവശ്യമായ വിവരണ ബോര്‍ഡുകളും ക്രാഷ് ബാരിയറുകളും സ്ഥാപിച്ചിട്ടുണ്ട്.

date