Skip to main content

ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി അവലോകന യോഗം നടത്തി

 

                വിനോദസഞ്ചാര വകുപ്പിന്റെ ഗ്രീന്‍കാര്‍പ്പറ്റ് പദ്ധതിയില്‍പ്പെടുത്തി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നടപ്പിലാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയില്‍ ഡി.ടി.പി.സി. ഹാളില്‍ അവലോകന യോഗം ചേര്‍ന്നു.  പൂക്കോട് തടാകം, കര്‍ലാട് തടാകം, കാന്തന്‍പാറ വെള്ളച്ചാട്ടം, എടയ്ക്കല്‍ ഗുഹ, കുറുവാദ്വീപ്, പ്രിയദര്‍ശിനി ടീ എന്‍വയറോണ്‍സ് എന്നീ ആറ് ഇടങ്ങളിലാണ് പദ്ധതി നടപ്പാക്കിവരുന്നത്.  ഈ കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം, ടോയ്‌ലെറ്റ് നവീകരണം, പാത് വെ നിര്‍മ്മാണം, കുടിവെള്ളം, വെളിച്ചം, സൂചനാ ബോര്‍ഡുകള്‍ തുടങ്ങിയ  പ്രവര്‍ത്തനങ്ങളുടെ പുരോഗതിയെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. കേന്ദ്രങ്ങളില്‍ നടപ്പാക്കേണ്ട പുതിയ പദ്ധതികളുടെ പ്രൊപ്പോസല്‍ നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഹുസൈന്‍, ഡെസ്റ്റിനേഷന്‍ മാനേജര്‍മാര്‍, ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date