Skip to main content

ഭരണഘടന സാക്ഷരതാസന്ദേശയാത്രയ്ക്ക് മികച്ച സ്വീകരണം നല്‍കിയ മേഖലകളെ അനുമോദിച്ചു

 
ഭരണഘടനാസാക്ഷരതാസംഗമത്തിനുള്ള പ്രത്യേകയോഗം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ വെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഭരണഘടനസന്ദേശയാത്രയ്ക്ക് നേതൃത്വം നല്‍കിയ പ്രേരക്മാരെ യോഗത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. 12-ാം ബാച്ച് പത്താംതരം തുല്യതാപരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ പരപ്പനങ്ങാടി എസ്.എന്‍.എം.എച്ച്.എസ്.എസിലെ പഠിതാവ് കെ.കെ സയ്യിദ് ഹാഷിറിനെ അനുമോദിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ. സലിം കുരുവമ്പലം, ടി.ബാബു, ലൈബ്രറി സെക്രട്ടറി റസാഖ് മാസ്റ്റര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സജിതോമസ്, അസി.കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രമേഷ്‌കുമാര്‍, മൊയ്തീന്‍കുട്ടി, കെ.അജിത കുമാരി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ നോഡല്‍ പ്രേരക്മാരും പ്രേരക്മാരും യോഗത്തില്‍ പങ്കെടുത്തു.

 

date