Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത് നടന്നു

 

    വനിത കമ്മീഷന്‍ മെഗാ അദാലത്ത് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ലഭിച്ച 81 പരാതികളില്‍ 19 എണ്ണം തീര്‍പ്പാക്കി. മൂന്ന് പരാതികള്‍ പോലീസിലേക്ക് റിപ്പോര്‍ട്ട്  ചെയ്തു. 59 എണ്ണം അടുത്ത അദാലത്തിലേക്കായി മാറ്റിവച്ചു. അടുത്ത അദാലത്ത് ഫെബ്രുവരി  4 , 26 തീയതികളില്‍ നടക്കും.  വനിത കമ്മീഷന്‍ ഡയറക്ടര്‍ വി.എം.കുര്യാക്കോസ്, വനിത കമ്മീഷന്‍ അംഗം ഇ.എം.രാധ, അഡ്വക്കേറ്റ് സി.എ.ജോസ്, ഷൈനി ഗോപി, സേതുലക്ഷ്മി എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

date