ദുരന്തങ്ങളെ അതിജീവിക്കാന്‍ 'സുരക്ഷിത കേരളം' ശില്പശാലയ്ക്ക് തുടക്കമായി
സുരക്ഷിത കേരളത്തിനായി പ്രളയത്തെ അതിജീവിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിനും സംസ്ഥാന സര്‍ക്കാരും കുടുംബശ്രീയും ,കേരള പുനര്‍നിര്‍മ്മാണ പദ്ധതി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, യു.എന്‍.ഡി.പി എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സുരക്ഷിത കേരളം ക്യാമ്പയിന്‍ മാമന്‍ മാപ്പിള ഹാളില്‍ ജില്ലാകളക്ടര്‍ പി.കെ സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു, യു.എന്‍.ഡി.പി സ്റ്റേറ്റ് ഡോക്യുമെന്റേഷന്‍ കോര്‍ഡിനേറ്റര്‍ പി.ജയലക്ഷമി അദ്ധ്യക്ഷത വഹിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പയിനില്‍ ദുരന്തങ്ങളെ അതിജീവിക്കുന്ന പാര്‍പ്പിട നിര്‍മ്മാണ രീതികളെക്കുറിച്ചും ദുരന്ത ലഘൂകരണത്തെക്കുറിച്ചുമുള്ള പ്രദര്‍ശനവും ശില്പശാലയുമാണ് ഉള്‍പെടു ത്തിയിട്ടുള്ളത്. കുടുംബശ്രീ, യു.എന്‍.ഡി.പി, തണല്‍, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സ്റ്റാളുകളില്‍ ദുരന്തലഘുകരണത്തെ ക്കുറിച്ചുള്ള പ്രദര്‍ശനവും ക്രമീകരിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ സ്റ്റാളില്‍ പാര്‍പ്പിട നിര്‍മ്മാണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം നിര്‍മ്മാണ പദ്ധതികളെകുറിച്ചുള്ള അവബോധവും കുടുംബശ്രീയുടെ നിര്‍മ്മാണ യൂണീറ്റുകളെ കുറിച്ചുള്ള വിവരണവും ലഭ്യമാണ്. സുരക്ഷിത കേരളമെന്ന സന്ദേശം ജനങ്ങളിലേ ക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രദര്‍ശന പരിപാടി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ പി.രമേഷ് എന്നിവര്‍ സംസാരിച്ചു. കെ.എസ്.ഡി.എം.എ ഹസാര്‍ഡ് അനലിസ്റ്റ് ഡോ.ആന്‍ഡ്രൂസ് സ്‌പെന്‍സര്‍ സ്വാഗതവും യു.എന്‍.ഡി.പി ജില്ലാ പ്രോജക്ട് ഓഫീസര്‍ ജെറി ദാസ് ഡി. എല്‍ നന്ദിയും പറഞ്ഞു.
- Log in to post comments