Post Category
ജില്ലാതല മാധ്യമ ശില്പശാല നടത്തി യുവമാധ്യമ രംഗത്തെ നവമുകുളങ്ങള്‍ക്കായി വൈക്കം സെന്റ് സേവ്യേഴ്‌സ് കോളേജ് ആഡിറ്റോറിയത്തില്‍ ജില്ലാതല മാധ്യമ ശില്പശാല സംഘടിപ്പിച്ചു. മലയാള മനോരമ വീക്കിലി എഡിറ്റര്‍ കെ. എ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. സെന്റ് സേവ്യേഴ്‌സ് കോളേജ
യുവമാധ്യമ രംഗത്തെ നവമുകുളങ്ങള്‍ക്കായി വൈക്കം സെന്റ് സേവ്യേഴ്‌സ് കോളേജ് ആഡിറ്റോറിയത്തില്‍ ജില്ലാതല മാധ്യമ ശില്പശാല സംഘടിപ്പിച്ചു. മലയാള മനോരമ വീക്കിലി എഡിറ്റര്‍ കെ. എ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. സെന്റ് സേവ്യേഴ്‌സ് കോളേജി പ്രിന്‍സിപ്പാല്‍ ഡോ. രാജ്‌മോന്‍ ടി മാവുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാലാ ആമുഖം പ്രസംഗം നടത്തി. എസ്. ജി പ്രവീണ്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. കെ രഞ്ജിത്ത്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ മിഥുന്‍, പോളിറ്റിക്‌സ് സയന്‍സ് വിഭാഗം മേധാവി റോയി മാത്യു, അസി. പ്രൊഫസര്‍മാരായ പ്രൊഫ. പാര്‍വ്വതി ചന്ദ്രന്‍, പ്രൊഫ. ആന്‍സി ഡേവിഡ്‌സ് വി എന്നിവര്‍ സംസാരിച്ചു. ജില്ലാ യൂത്ത് പ്രോഗ്രം ഓഫീസര്‍ ശ്രീലേഖ സ്വാഗതവും നവമാധ്യമ കോ-ഓര്‍ഡിനേറ്റര്‍ ബിനു ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
date
- Log in to post comments