Skip to main content

പിഴപ്പലിശ ഇളവ് അനുവദിക്കുന്നു

   കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ സി.ബി.സി.എസ്. വായ്പ പദ്ധതി പ്രകാരം വായ്പ എടുത്ത്  വ്യവസായം ആരംഭിക്കുകയും വായ്പ തിരിച്ചടവ് കുടിശ്ശിക ആവുകയും ചെയ്ത അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് മഹാത്മജിയുടെ 150-ാം ജ•വാര്‍ഷികം പ്രമാണിച്ച് പിഴപ്പലിശ ഇളവ് ചെയ്ത്, വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കാന്‍ അവസരം നല്‍കുന്നു. പദ്ധതി പ്രകാരം അര്‍ഹരായ ഗുണഭോക്താള്‍ ഫെബ്രുവരി 15 നകം തുക അടച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് കോട്ടയം ജില്ലാ പ്രോജക്ട് ആഫീസര്‍ അറിയിച്ചു.         ഫോണ്‍: 0481 2560586

                                                               (കെ.ഐ.ഒ.പി.ആര്‍-124/19)

date