റിപ്പബ്ലിക് ദിനാഘോഷം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥി
ഭാരതത്തിന്റെ എഴുപതാമത് റിപ്പബ്ലിക്ദിനം വര്‍ണാഭമായ പരിപാടികളോടെ ജില്ലാ ആസ്ഥാനത്ത് ജനുവരി 26ന് ആഘോഷിക്കും. സഹകരണ ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയാകും.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സെറിമോണിയല്‍ പരേഡ് ചടങ്ങുകള്‍ രാവിലെ എട്ടിന് ആരംഭിക്കും. മുഖ്യാതിഥി 8.35 ന് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് മുഖ്യാതിഥി പരേഡ് കമാന്‍ഡറോടൊപ്പം പരേഡ് പരിശോധിക്കും. 8.45ന് വര്‍ണാഭമായ മാര്‍ച്ച്പാസ്റ്റ് നടക്കും. 8.55ന് മുഖ്യാതിഥി റിപ്പബ്ലിക്ദിന സന്ദേശം നല്‍കും. പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് സേനാംഗങ്ങളും എന്‍.സി.സി, റെഡ്‌ക്രോസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളും സ്‌കൂള്‍ ബാന്‍ഡുസെറ്റുകളും പരേഡില്‍ അണിനിരക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ സാംസ്‌കാരിക പരിപാടികളും ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ അരങ്ങേറും.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും കടകമ്പോളങ്ങളും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയ ര്‍ത്തുകയും ചെയ്യണമെന്ന് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം പി.റ്റി എബ്രഹാം അറിയിച്ചു. (പിഎന്‍പി 274/18)
- Log in to post comments