നവകേരള നിര്‍മാണം :തൊഴിലുറപ്പ് തൊഴിലാളികളുടെ കൈത്താങ്ങ്
നവകേരളനിര്‍മിതിക്കായി തൊഴിലുറപ്പ് തൊഴിലാളികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി പ്രദേശങ്ങളാണ് വൃത്തിയാക്കിയത്. വയലുകള്‍, കൃഷി ഭൂമി എന്നിവിടങ്ങളില്‍ അടിഞ്ഞു കൂടിയ ചെളി, മണ്ണ്, മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യലായിരുന്നു ആദ്യ പ്രവൃത്തി. തുടര്‍ന്ന് ജില്ലയില്‍ കൃഷി നാശം സംഭവിച്ച തെങ്ങ്, കമുക്, റബ്ബര്‍, മാവ്, ജാതി തുടങ്ങിയ കൃഷികള്‍ക്ക് നിലമൊരുക്കി നല്‍കി. നശിച്ചു പോയ നെല്‍പാടങ്ങളുടെ നിലമെരുക്കല്‍, മടവീണ ബണ്ടുകളുടെ പുനരുദ്ധാരണം, കൈയ്യാല നിര്‍മ്മാണം, പ്രളയത്തില്‍ നശിച്ച വാഴ, പച്ചക്കറി, കൃഷികള്‍ക്കുള്ള ഭൂമി അഭിവൃദ്ധിപ്പെടുത്തല്‍, കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള കുളങ്ങള്‍, തോടുകള്‍, കനാലുകള്‍ എന്നിവയുടെ നവീകരണം, മണ്ണിടിഞ്ഞു നാശോന്മുഖമായ ജലസേചനസ്രോതസ്സുകള്‍ ചെളിമാറ്റി പുനരുദ്ധരിക്കല്‍, തടയണകള്‍ നിര്‍മ്മാണം പുന:സ്ഥാപനം, കമ്പോസ്റ്റ് സംവിധാനം പുന:സ്ഥാപനം, പ്രളയത്തില്‍ തകര്‍ന്ന കാലിത്തൊഴുത്തുകള്‍, ആട്ടിന്‍കൂടുകള്‍ എന്നിവയുടെ പുനര്‍നിര്‍മ്മാണം എന്നിങ്ങനെയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍. (പിഎന്‍പി 281/19)
- Log in to post comments