Skip to main content

സംസ്ഥാനതല ഓര്‍ഫനേജ് കുടുംബ സംഗമം സ്വാഗതസംഘം രൂപീകരിച്ചു

 

                ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങളിലെയും ധര്‍മ്മ സ്ഥാപനങ്ങളിലെയും അന്തേവാസികളുടെ സംസ്ഥാനതല കുടുംബ സംഗമം നടത്തിപ്പിനായി ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍ തുടങ്ങിയ ജനപ്രതിനിധികളെ രക്ഷാധികാരികളാക്കി 201 അംഗ സ്വാഗത സംഘം രൂപീകരിച്ചു.  ഡിസംബര്‍ 28ന് മുട്ടില്‍ ഓര്‍ഫനേജിലാണ് പരിപാടി.  യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അനില തോമസ്, മുട്ടില്‍ ഗ്രാമപഞ്ചായത്തംഗം നദീറ മുജീബ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഡാര്‍ളി ഇ പോള്‍, ബോര്‍ഡ് അംഗം സി.മുഹമ്മദാലി, വയനാട് മുസ്ലീം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി ജമാല്‍ സാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു.

date