Post Category
ദേശീയ വോട്ടര്‍ദിനം; കളക്ടറേറ്റില്‍ പ്രതിജ്ഞയും ജില്ലാതല വിജയികള്‍ക്ക് സമ്മാനദാനവും
ഒരു വോട്ട് പോലും ഒഴിവാക്കപ്പെടരുത് എന്ന ആപ്തവാക്യവുമായി ഇന്ന് (25) ദേശീയ വോട്ടര്‍ദിനം ആചരിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11ന് പ്രതിജ്ഞയും ജില്ലാതലത്തില്‍ നത്തിയ ചിത്രരചന-ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തും. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍താരം ഇഗ്‌നേഷ്യസ് സില്‍വസ്റ്റര്‍ മുഖ്യാതിഥിയായിരിക്കും. എഡിഎം:എന്‍ ദേവീദാസ് അധ്യക്ഷതവഹിക്കും. ഡെപ്യൂട്ടി കളക്ടര്‍(ഇലക്ഷന്‍) എ.കെ രമേന്ദ്രന്‍, ജൂനിയര്‍ സുപ്രണ്ട് എസ്.ഗോവിന്ദന്‍ പങ്കെടുക്കും.
date
- Log in to post comments