Skip to main content

സര്‍വേ നടത്തി

 

പ്രളയാനന്തരം ജില്ലയില്‍ ഹരിതകേരളമിഷനും കേരള സറ്റേറ്റ് റിമോട്ട് സെന്‍സിങ് സെന്ററും സംയുക്തമായി സര്‍വേ നടത്തി. മണ്ണ്, ജലം, ജൈവസമ്പത്ത് എന്നീ അമൂല്യങ്ങളായ പ്രകൃതിവിഭവങ്ങളുടെ ശാസ്ത്രീയമായ വിവരശേഖരണം നടത്തുകയും മണ്ണിന്റെ ഘടന, രാസ, ഭൗതിക സ്വഭാവങ്ങള്‍, കഴിവുകള്‍, പരിമിതികള്‍ എന്നിവ അപഗ്രഥിക്കുകയും ചെയ്തു. ഇതിനായി  റാന്നി- പെരുനാട് പഞ്ചായത്തില്‍ നിന്നും അറാട്ടുപുഴ വരെ നീളുന്ന പമ്പാ നദി തീരത്തുനിന്നും 256 സാമ്പിളുകളാണ് ശേഖരിച്ചത്. പ്രളയത്തെ തുടര്‍ന്ന്, ജലത്തിന്റെ ഘടനയില്‍ വന്ന മാറ്റം, പുഴയുടെ ജലസമ്പാദന ശേഷിയിലുള്ള മാറ്റം, ധാതുഘടകങ്ങളിലെ മാറ്റങ്ങള്‍ എന്നിവയെ പറ്റിയാണ് പ്രധാനമായും പഠനം നടത്തിയത്. 

പമ്പാനദിതീരത്തെ 250 മീറ്റര്‍ ഇടവിട്ടാണ് സാമ്പിള്‍ ശേഖരണം നടത്തിയത്. മാലിന്യം അടിഞ്ഞതിന്റെ ആഴം, പ്രളയത്തിലുണ്ടായ ഭൂമിയുടെ ചരിവ്, വിളകളുടെ  ഉല്‍പാദന ശേഷിയിയിലുള്ള മാറ്റം, കൃഷി, പ്രകൃതി എന്നിവയിലുള്ള മാറ്റം എന്നിവയും പഠനത്തിന് വിധേയമാക്കി. ജില്ലയിലെ 58 പഞ്ചായത്തുകള്‍, 70 വില്ലേജുകള്‍ എന്നിവയാണ് പ്രളയ ബാധിത പ്രദേശങ്ങളായി കണക്കാക്കുന്നത്. ഇതില്‍ പമ്പാനദിയെ 300 ഗ്രിഡുകളാക്കി തിരിച്ച് ഓരോ നൂറ് ഹെക്ടറിനേയും നീര്‍ത്തടമാക്കി പരിഗണിക്കും.

          (പിഎന്‍പി 290/19)

date